PLUS ONE AND PLUS TWO (One Year)

SSLC (Xth) ഏതെങ്കിലും അംഗീകൃത ഗവ. ബോർഡിൽ നിന്നും പാസ്സായി കുറഞ്ഞത് 1 വർഷം കഴിഞ്ഞവർക്കും, അതിനു മുകളില് എ്രത വർഷം കഴിഞ്ഞവർക്കും, +2 തോറ്റവർക്കും കേവലം 1 വർഷം കൊണ്ട് നാഷണൽ ഓപ്പൺ സ്കൂളിന്റെ +2 കരസ്ഥമാക്കാം. സയൻസ്/ ഹ്യുമാനിറ്റീസ്/ കൊമേഴ്സ് ഗ്രൂപ്പുകൾ എടുത്ത് പഠിക്കാം.

SSLC ഈ വർഷം പാസ്സായ വിദ്യാർത്ഥികൾ ശ്രദ്ധിക്കുക
SSLC (Xth ) ഈ വർഷം പാസ്സായവർക്ക് 2 വർഷം ഈ കോഴ്സ് പഠിക്കേണ്ടതുണ്ട്. അങ്ങനെ SSLC ഈ വർഷം പാസ് ആയവർക്ക് മൊത്തമുള്ള 5 പേപ്പറുകളിൽ 4 പേപ്പർ ഈ വർഷവും 1 പേപ്പർ അടുത്ത വർഷവും എഴുതിയാൽ മതിയാകും. ആകെ 5 പേപ്പർ പഠിച്ചാൽ മതിയാകുന്നതിനാൽ +2 അനായാസമായി വിജയിക്കാൻ ഈ കോഴ്സിലൂടെ ഇങ്ങനെ ഉള്ളവർക്ക് സാധിക്കുന്നു.

അംഗീകാരം: +2 പാസ് ആവുന്നവർക്ക് വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ കോഴ്സുകൾക്ക് റെഗുലർ കോളേജിൽ ചേർന്ന് ഇന്ത്യയിൽ ഏത് സംസ്ഥാനത്തും, വിദേശത്തും പഠിക്കാം. എല്ലാ വിധ അംഗീകാരങ്ങളും ഈ കോഴ്സിന് ഉണ്ടായിരിക്കുന്നതാണ്. GO(Rt) No. 1768/2011G. Edn Dated 12/5/2011. PSC യും UPSC യും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കളും ഈ കോഴ്സ് അംഗീകരിച്ചിട്ടുണ്ട്.

മാധ്യമം: പരീക്ഷ ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളിൽ വിദ്യാര്ത്ഥികൾക്ക് അവരവരുടെ താൽപര്യം അനുസരിച്ച് എഴുതാം.

പരീക്ഷാകേന്ദ്രം : ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും, എല്ലാ ജില്ലകളിലും.

പരീക്ഷാ തീയതി: ഓരോ വർഷവും October, April മാസത്തിൽ പബ്ലിക് എക്സാം ബോർഡ് നടത്തുന്നു. പ്രാക്ടിക്കൽ പരീക്ഷകൾ September, March മാസങ്ങളിൽ നടക്കുന്നതാണ്. (പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ ക്ക് റെക്കോർഡ് എടുക്കേണ്ടതാണ് )

BETTERMENT FOR +2
ഏതെങ്കിലും ബോർഡിൻറെ +2 പാസ് ആയവർക്ക് പ്രഫഷണൽ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കുന്നതിലേക്ക് മാർക്ക് കുറവാണെങ്കിൽ വീണ്ടും നാഷണൽ ഓപണ് സ്കൂളിൻറെ +2 എഴുതി ഉയർന്ന മാർക്ക് കരസ്ഥമാക്കാവുന്നതാണ്. എല്ലാ ഗ്രൂപ്പുകളും ലഭ്യമാണ്. കോഴ്സ് കാലാവധി 9 മാസം.
കോഴ്സ് രജിസ്ട്രേഷൻ നടത്തുന്നതിന് വേണ്ട മാര്ഗ്ഗ നിർദേശങ്ങൾ താഴെ കുറിക്കുന്നു.
1) SSLC or Xth സർട്ടിഫിക്കറ്റിന്റെ 2 അറ്റസ്റ്റഡ് കോപ്പികൾ. റെഗുലർ വിദ്യാർഥികൾ ഒറിജിനൽ SSLC സര്ട്ടിഫിക്കറ്റ് സമർപ്പിക്കണം.
2) 3 പാസ്പോർട്ട് സൈസ് ഫോട്ടോ

പഠന വിഷയങ്ങള്
a. Lanugage
English - 100 Marks
Hindi - 100 Marks

b. Subject For Humanities Group (Arts Group)
History - 100 Marks
Political Science - 100 Marks
Economics/Sociology - 100 Marks
Data Entry Operation - 100 Marks (with practical)

For Science Group
Biology - 100 Marks (with practical)
Physics - 100 Marks (with practical)
Chemistry - 100 Marks (with practical)
Mathematics - 100 Marks
Data Entry Operation - 100 Marks (with practical)

എല്ലാ വിഷയങ്ങൾക്കും 20% മാർക്ക് പ്രൊജക്റ്റ്, അസ്സൈന്മെന്റ് എന്നിവയ്ക്കുള്ളതാണ്. (CE marks). പ്രൊജക്റ്റ്, അസ്സൈന്മെന്റ് എന്നിവ വിദ്യാർഥികൾ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. +2 സര്ട്ടിഫിക്കറ്റ് ലഭിക്കാൻ 5 വിഷയങ്ങള മാത്രം പാസ് ആയാൽ മതി.

For Commerce Group - Subject
Economics - 100 Marks
Accountancy - 100 Marks
Business Studies - 100 Marks
Political Science - 100 Marks (with practical)
NB : തിയറി പരീക്ഷ പാസ് ആവാൻ വേണ്ട മാർക്ക് 33% ആണ്

സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്ക് MBBS, Engg തുടങ്ങി എല്ലാ കോഴ്സുകൾക്കും പ്രവേശനം ലഭിക്കുന്നു.
പ ്രിന്റെഡ് നോട്ടുകൾ : റെഗുലർ വിദ്യാർഥികൾ ഒഴികെ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിന്റെയും പ്രിന്റെഡ് നോട്ടുകൾ മലയാളത്തിലും ഇംഗ്ലീഷിലും നല്കുന്നു. പ്രിന്റെഡ് നോട്ടുകൾ അടക്കമുള്ള റെഗുലർ വിദ്യാർഥികൾ പ്രസ്തുത നോട്ടിനുള്ള ഫീസ് അടയ്ക്കെണ്ടതാണ്.

ബ്രില്ല്യൻസ് അക്കാദമിയിൽ 3 രീതിയിൽ വിദ്യാർത്ഥികൾക്ക് ചേർന്ന് പഠിക്കാം.
1. റെഗുലർ ക്ളാസ്സുകൾ: രാവിലെ 9 മുതൽ 1 മണി വരെ പ്രവൃത്തി ദിവസങ്ങൾ (തിങ്കൾ മുതൽ വെള്ളി വരെ എന്നും വന്നു പഠിക്കുന്നവർക്ക് മാത്രം)
2. പോസ്ടൽ ക്ളാസ്സുകൾ : ദൂരെ സ്ഥലങ്ങളിൽ ഉള്ളവർക്ക് എവിടെ നിന്നും താമസിച്ച് പഠിക്കാവുന്ന തരത്തിൽ പോസ്ടൽ കോച്ചിംഗ് ലളിതമായ രീതിയിൽ തയ്യാറാക്കിയ പ്രിന്റ് നോട്ടുകളുടെ സഹായത്താൽ നല്കുന്നു.
3. അവധിദിന ക്ലാസുകൾ (ഞായറാഴ്ച ക്ളാസ്സുകൾ): എന്നും വന്നു പഠിക്കാൻ സാധിക്കാത്തവർക്കും ദൂരെ സ്ഥലങ്ങളിൽ ഉള്ളവര്ക്കും മാത്രമായി നടത്തുന്ന അവധിദിന പൊതുഒഴിവു ദിനങ്ങളിൽ മാത്രം നടത്തുന്ന ക്ലാസ്സുകളും ബ്രില്ല്യൻസ് അക്കാദമിയിൽ ക്രമീകരിച്ചിരിക്കുന്നു. (9 am - 4 pm) (9 am - 4pm)
Note: a. You should think and choose your subjects carefully keeping in view your plans for higherstudies

പ്രത്യേകം ശ്രദ്ധിക്കുക
താഴെ പറയുന്ന ബോർഡുകളിൽ +2 പഠിച്ച് തോറ്റ വിദ്യാർഥികൾ ഈ കോഴ്സിന് 3 വിഷയങ്ങൾ മാത്രം പഠിച്ചാൽ മതിയാകും. ഏതെങ്കിലും രണ്ട് വിഷയമെങ്കിലും പാസ് ആയവർക്ക് (TOC സ്കീം) സി ബി എസ് ഇ ആന്ധ്ര പ്രദേശ് ഓപ്പണ് സ്കൂൾ ബോർഡ്, കർണാടക ഓപ്പണ് സ്കൂൾ, കേരള state ഓപ്പണ് സ്കൂൾ (ഇങ്ങനെയുള്ള വിദ്യാർഥികൾ അവരുടെ ഒറിജിനൽ +2 സര്ട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കി സറണ്ടർ ചെയ്യേണ്ടതാണ്.)
പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് ഓരോ വിദ്യാർത്ഥിയും റെക്കോർഡ് ബുക്ക് എഴുതണം. കൂടാതെ മറ്റു വിഷയങ്ങൾക്ക് കുറഞ്ഞത് 2 അസ്സൈന്മെന്റ് പ്രൊജക്റ്റ് തയ്യാറാക്കണം. ഇതിനു വേണ്ട മാര്ഗ്ഗ നിർദേശങ്ങളും മെറ്റീരിയൽസും കോളേജ് ൽ നിന്നും ലഭിക്കുന്നതാണ്.